സതാംപ്ടണിനെതിരെ 3-3ന് സമനില വഴങ്ങിയതിന് ശേഷം ടോട്ടൻഹാം ഹോട്‌സ്‌പർ മാനേജർ അന്റോണിയോ കോണ്ടെ തന്റെ കളിക്കാർക്ക് എതിരെയും ക്ലബിന് എതിരെയും രൂക്ഷ വിമർശനങ്ങൾ നടത്തി. മത്സരശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കോണ്ടെ തന്റെ വാക്കുകളൊന്നും മിണ്ടിയില്ല, പിച്ചിൽ താൻ കണ്ട കളിക്കാർ ഒരു ടീമല്ല, മറിച്ച് ഒരു കൂട്ടം സ്വാർത്ഥരായ വ്യക്തികൾ മാത്രമാണെന്ന് പറഞ്ഞു.
“ഞങ്ങൾ ഒരു ടീമല്ല. ഞങ്ങൾ പതിനൊന്ന് കളിക്കാരാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഞാൻ കാണുന്നത് സ്വാർത്ഥരായ പരസ്പരം സഹായിക്കാത്ത കളിക്കാരെ, മാത്രമാണ്” കോണ്ടെ പറഞ്ഞു.
ഈ ക്ലബിൽ എപ്പോഴും ഒരുപോലെയാണ്, എല്ലാ സീസണിലും. കഴിഞ്ഞ 20 വർഷമായി ടോട്ടൻഹാം ഒന്നും നേടിയിട്ടില്ലെന്നും ഇവിടെ ഒന്നും നേടേണ്ടതില്ല എന്നതു കൊണ്ട് സമ്മർദമില്ലാതെ കളിക്കാൻ കളിക്കാർക്ക് ആകും. ഇറ്റാലിയൻ മാനേജർ ക്ലബ്ബിന്റെ ചരിത്രത്തെയും വിമർശിച്ചു.
കോണ്ടെയുടെ അഭിപ്രായങ്ങൾ ടോട്ടൻഹാം മാനേജ്മെന്റ് എങ്ങനെ എടുക്കും എന്ന് കണ്ടറിയണം. പ്രീമിയർ ലീഗിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് സ്പർസ് ഉള്ളത്. കോണ്ടെ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ വേണ്ടിയാണ് ഈ വിമർശനങ്ങൾ എല്ലാം ഉന്നയിക്കുന്നത് എന്നാണ് പൊതുവെയുള്ള നിരീക്ഷണം.