ഫോളോ ഓണിന് വിധേയരായി ശ്രീലങ്ക, 164 റൺസിന് പുറത്ത്

Sports Correspondent

Newzealand

580/4 ഡിക്ലയേര്‍ഡ് എന്ന ന്യൂസിലാണ്ടിന്റെ വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 164 റൺസിന് ആദ്യ ഇന്നിംഗ്സിൽ പുറത്ത്. ഇതോടെ ടീമിനോട് ഫോളോ ഓൺ ചെയ്യുവാന്‍ ന്യൂസിലാണ്ട് ആവശ്യപ്പെടുകയായിരുന്നു.

26/2 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക 66.5 ഓവറിലാണ് ഓള്‍ഔട്ട് ആയത്. 89 റൺസ് നേടിയ ദിമുത് കരുണാരത്നേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ദിനേശ് ചന്ദിമൽ 37 റൺസും നേടി. ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റിയും മൈക്കൽ ബ്രേസ്വെല്ലും മൂന്ന് വീതം വിക്കറ്റ് നേടി.