ടോട്ടനം പരിശീലകനായ കോണ്ടെ ഇവിടെ ക്ലബിൽ തന്റെ ദൗത്യം കിരീടം നേടിക്കൊടുക്കൽ അല്ല എന്ന് പറഞ്ഞു. ഈ ടീമിനെ പോരാട്ട വീര്യമുള്ളള്ള ടീമാക്കി മാറ്റുക എന്നതാണ് എന്റെ മുന്നിൽ ഉള്ള വെല്ലുവിളി, ഈ ജോലി ആസ്വദിക്കാതെ ആകുമൊഓൾ ക്ലബ് വിട്ടു പുറത്തുപോകുമെന്നും അന്റോണിയോ കോണ്ടെ പറയുന്നു.
ഇതുവരെ ഉള്ള ക്ലബുകൾ പോലെയല്ല ഇവിടെ, ഈ ക്ലബിൽ എന്റെ ചുമതല വ്യത്യസ്തമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ എന്റെ ചുമതല ക്ലബ്ബിനെ സഹായിക്കുക, ഉറച്ച അടിത്തറ കെട്ടിപ്പടുക്കുക, ഒരു അടിത്തറ സൃഷ്ടിക്കുക, തുടർന്ന് ടീമിനെ മെച്ചപ്പെടുത്താൻ ശ്രമിക്കുക എന്നതാണ് അദ്ദേഹം പറഞ്ഞു.
പ്രീമിയർ ലീഗ് നേടുക, ചാമ്പ്യൻസ് ലീഗ് നേടുക എന്നത് ഒന്നുമല്ല ഈ നിമിഷത്തിലെ ഇവിടെയുള്ള ലക്ഷ്യം. ഞാൻ കണ്ടെത്തിയ ക്ലബ്ബിനെ സഹായിക്കുക എന്നതാണ് എന്റെ ചുമതല. ക്ലബിനെ ശരിയായ ദിശയിലേക്ക് പോകാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം. കോണ്ടെ പറയുന്മു.
ഇപ്പോൾ ഇവിടെ എന്റെ വലിയ വെല്ലുവിളി ഇതാണ് എന്ന് ഞാൻ അംഗീകരിക്കണം. ഇനി ഇവിടെ തുടരണം എങ്കിൽ ഞാൻ ഇത് അംഗീകരിച്ചേ പറ്റൂ. എനിക്ക് ഇത് അംഗീകരിക്കാൻ താൽപ്പര്യമില്ലെങ്കിൽ ഞാൻ ക്ലബ് വിട്ട് പോകണം. കോണ്ടെ പറഞ്ഞു.