ഇതിഹാദിൽ വിറപ്പിച്ച് സൗത്താംപ്ടൻ, പക്ഷെ ജയം കൈവിടാതെ സിറ്റി

- Advertisement -

ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിയുടെ ഭൂരിപക്ഷം സമയവും മുന്നിട്ട് നിന്ന സൗത്താംപ്ടനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. 2-1 നാണ് സിറ്റി ജയിച്ചത്. 70 മിനുട്ട് മുന്നിട്ട് നിന്ന ശേഷമാണ് സിറ്റി തിരിച്ചു വരവ് നടത്തിയത്.

സിറ്റി നിരയിലേക്ക് പരിക്ക് മാറി ജോൺ സ്റ്റോൻസ് തിരിച്ചെത്തിയപ്പോൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആഞ്ജലിനൊക്ക് അവസരം ലഭിച്ചു. ആദ്യ പകുതിയിൽ മൃഗീയ ഭൂരിപക്ഷം സമയവും പന്ത് കൈവശം വെക്കാൻ സിറ്റിക്ക് ആയെങ്കിലും സൗത്താംപ്ടന്റെ മികച്ച പ്രതിരോധത്തിന് എതിരെ അവസരങ്ങൾ സൃഷ്ടിക്കാൻ സിറ്റി വിഷമിച്ചു. കളിയുടെ 13 ആം മിനുട്ടിൽ ജെയിംസ് വാർഡ് പ്രൗസ് സൗത്താംപ്ടനായി ഗോൾ നേടിയതോടെ സിറ്റി ഞെട്ടി. സിറ്റി ഗോളി എഡേഴ്സൻ വരുത്തിയ വൻ പിഴവാണ് സൗത്താംപ്ടന് ഗോൾ സമ്മാനിച്ചത്. സൗത്താംപ്ടൻ ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനാവാതെയാണ് സിറ്റി ആദ്യ പകുതി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയിലും സൗത്താംപ്ടൻ അതേ പ്രതിരോധം തുടർന്നു. ബെർനാടോ സിൽവയുടെ പാസിൽ അഗ്യൂറോക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡർ ലക്ഷ്യം കണ്ടില്ല. പക്ഷെ കളിയുടെ 70 ആം മിനുട്ടിൽ സിറ്റിയുടെ സമനില ഗോളെത്തി. അഗ്യൂറോയാണ് ഗോൾ നേടിയത്. പിന്നീട് ബെർനാടോ സിൽവയുടെ ഷോട്ട് സൈന്റ്‌സ് ഗോളി തട്ടി അകറ്റി. കളിയുടെ 86 ആം മിനുട്ടിൽ സൗത്താംപ്ടൻ ഹൃദയം തകർത്ത സിറ്റിയുടെ ഗോളെത്തി. കെയ്‌ൽ വാൾക്കർ ആണ് സിറ്റിയുടെ 3 പോയിന്റ് ഉറപ്പിച്ച ഗോൾ നേടിയത്.

Advertisement