ഹാട്രിക്ക് വെർണർ, എട്ടു ഗോൾ ജയവുമായി ലെപ്സിഗ്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ആർബി ലെപ്സിഗ്. എതിരില്ലാത്ത എട്ടു ഗോളുകൾക്കാണ് ലെപ്സിഗ് മെയിൻസിനെ പരാജയപ്പെടുത്തിയത്. ഹാട്രിക്ക് ഗോളുകൾ അടിച്ച് ടീമോ വെർണർ മൂന്ന് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. വെർണർക്ക് പുറമേ സബിറ്റ്സർ,ങ്കുനു,ഹാൾസ്റ്റെൻബർഗ്,പോൾസൺ,മുകിയെലെ എന്നിവരാണ് മെയിൻസിനെതിരെ ഗോളടിച്ചത്.

ലെപ്സിഗിന്റെ ചരിത്രത്തിലെ എറ്റവും വലിയ ജയമാണിത്. ജർമ്മൻ കപ്പിൽ വോൾഫ്സ്ബർഗിനെതിരെ 6-1ന്റെ ജയം നേടിയ ലെപ്സിഗ്, തുടർച്ചയായ നാല് മത്സരങ്ങളിൽ ജയമില്ലാതിരുന്ന ലീഗിൽ വമ്പൻ ജയവുമായി തിരികെയെത്തിയിരിക്കുകയാണ്. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നായി 9 ഗോളുകൾ നേടി ടീമോ വെർണർ.