ഇഞ്ചുറി ടൈമിൽ വിജയ ഗോൾ, വില്ല ഹൃദയം തകർത്ത് ലിവർപൂളിന്റെ അപരാജിത കുതിപ്പ്

- Advertisement -

ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടി ലിവർപൂളിന് ആവേശ ജയം. 87 മിനുട്ട് പിറകിൽ നിന്ന ശേഷം 2 ഗോളുകൾ തിരിചടിച്ചാണ് ക്ളോപ്പിന്റെ ടീം 3 പോയിന്റ് സ്വന്തമാക്കിയത്. സാഡിയോ മാനെ, രോബെർട്സൻ എന്നിവരാണ് അവർക്കായി ഗോൾ നേടിയത്.

മധ്യനിരയിൽ ആദം ലല്ലാനക്ക് അവസരം നൽകിയാണ് ക്ളോപ്പ് ടീമിനെ ഇറക്കിയത്. സ്വന്തം മൈതാനത്ത് മത്സരത്തിൽ മികച്ച തുടക്കമാണ് വില്ല നേടിയത്. ആദ്യ മിനുട്ടിൽ തന്നെ ലിവർപൂൾ ഗോളിലേക്ക് ഷോട്ട് പായിക്കാൻ വില്ലക്ക് ആയെങ്കിലും അലിസൺ ലിവർപൂളിന്റെ രക്ഷക്ക് എത്തി. പക്ഷെ 21 ആം മിനുട്ടിൽ വില്ലയുടെ ഫ്രീകിക്ക് തടയുന്നതിൽ ലിവർപൂൾ പ്രതിരോധം പരാജയപ്പെട്ടപ്പോൾ ട്രസഗെ വില്ലക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് ഫിർമിനോ വില്ല വല കുലുക്കിയെങ്കിലും VAR ഓഫ് സൈഡ് വിധിച്ചു.

രണ്ടാം പകുതിയിൽ കളി 15 മിനുട്ട് പിന്നിട്ടിട്ടും അവസരങ്ങൾ സൃഷ്ടിക്കാനാകാതെ വന്നതോടെ ക്ളോപ്പ് വൈനാൽടം, സലാ എന്നിവരെ പിൻവലിച്ച് ഒറീഗി, ചെമ്പർലൈൻ എന്നിവരെ കളത്തിൽ ഇറക്കി. ഉടാനെ ചേംബർലിന്റെ 3 ഷോട്ടുകളാണ് വില്ല പ്രതിരോധം തടഞ്ഞത്. 73 ആം മിനുട്ടിൽ ലല്ലാനക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരം പന്ത് പുറത്തേക്ക് അടിച്ചു. പക്ഷെ 87 ആം മിനുട്ടിൽ മാനെയുടെ പാസ്സ് ഹെഡറിലൂടെ വലയിലാക്കി റോബെർട്സൻ ലിവർപൂളിനെ ഒപ്പമെത്തിച്ചു. സ്കോർ 1-1. പക്ഷെ ഈ സീസണിൽ പല തവണ കണ്ട അവസാന മിനുറ്റുകളിൽ വിജയ ഗോൾ നേടുന്ന ശീലം ലിവർപൂൾ ഇന്നും ആവർത്തിച്ചു. സാഡിയോ മാനെയാണ് വില്ലയെ തകർത്ത ഹെഡർ നേടി അവരുടെ അപരാജിത കുതിപ്പിന് ഊർജം നൽകിയത്.

Advertisement