മാഞ്ചസ്റ്റർ സിറ്റിക്കും ട്രാൻസ്ഫർ വിലക്കു വരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിക്ക് പിറകെ മാഞ്ചസ്റ്റർ സിറ്റിക്കും ട്രാൻസ്ഫർ വിലക്ക് വരുമെന്ന് സൂചന. ട്രാൻസ്ഫർ നിയമങ്ങൾ ലംഘിച്ചതിനാൽ ചെൽസി ക്ലബിന് ഒരു വർഷത്തെ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്താൻ ഫിഫ നേരത്തെ തീരുമാനിച്ചിരുന്നു. 18 വയസ്സാവാത്ത താരങ്ങളെ ട്രാൻസ്ഫർ ചെയ്ത സംഭവമാണ് ചെൽസിക്ക് എതിരെ ഫിഫ നടപടി എടുക്കാൻ കാരണം. സമാന സംഭവത്തിലാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയും നടപടി വരുന്നത്. രഹസ്യമായി യുവ താരങ്ങളെ സിറ്റി സൈൻ ചെയ്തതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അണ്ടർ 18 താരങ്ങളെ സൈൻ ചെയ്യുന്നത് മൂന്ന് സാഹചര്യത്തിൽ മാത്രമെ ഫിഫ അനുവദിക്കുന്നുള്ളൂ. ആ സാഹചര്യങ്ങൾ അനുകൂലമാകാതെ തന്നെ സൈൻ ചെയ്യുകയും താരങ്ങളെ യൂത്ത് ടീമിൽ കളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ ആയിരിക്കും സിറ്റിക്ക് വിലക്ക് വരുക. അതായത് ഇനി വരുന്ന സീസൺ തുടക്കത്തിലെ ട്രാൻസ്ഫർ വിൻഡോയിലും അതിനു പിറകെ ഉള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലും താരങ്ങളെ എടുക്കാൻ സിറ്റിക്ക് ആവില്ല. പുതിയ സ്വദേശ താരങ്ങളെയോ വിദേശ താരങ്ങളെയോ രജിസ്റ്റർ ചെയ്യാനും സിറ്റിക്ക് ആവില്ല.

നേരത്തെ ട്രാൻസ്ഫർ ബാൻ വന്ന ചെൽസി ഫിഫയ്ക്ക് അപ്പീൽ നൽകിയിരുന്നു. അതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു ഇംഗ്ലീഷ് ക്ലബിനു കൂടെ സമാനമായ പ്രശ്നം വരുന്നത്.