മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് എതിരെ മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ വംശീയാധിക്ഷേപം

- Advertisement -

ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിക്ക് ഇടയിൽ വംശീയാധിക്ഷേപം നടന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയിലാണ് വംശീയധിക്ഷേപം ഉണ്ടായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് എതിരെ ആയിരുന്നു സിറ്റി ആരാധകർ തിരിഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ഫ്രെഡ്, ലിംഗാർഡ് എന്നിവർക്ക് എതിരെ ആയിരുന്നു വംശീയധിക്ഷേപം.

ഒരു കോർണർ എടുക്കന്നതിനിടയിൽ ഫ്രെഡിനെതിരെ ബോട്ടലുകളും സിറ്റി ആരാധകർ വലിച്ചെറിഞ്ഞിരുന്നു. വംശീയാധിക്ഷേപങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നും ഈ ആരാധകർ ഇനി ഒരിക്കലും ഫുട്ബോൾ സ്റ്റേഡിയത്തിൽ എത്തില്ല എന്ന് ഉറപ്പിക്കണം എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. മാഞ്ചസ്റ്റർ പോലീസുമായി സഹകരിച്ച് വംശീയാക്രമണം നടത്തിയവർക്ക് എതിരെ നടപടിയെടുക്കും എന്ന് മാഞ്ചസ്റ്റർ സിറ്റി ക്ലബും അറിയിച്ചു.

Advertisement