ഹാട്രിക്കുമായി ലയണൽ മെസി, ബാഴ്സലോണക്ക് വമ്പൻ ജയം

- Advertisement -

ലാ ലീഗയിൽ വമ്പൻ ജയവുമായി ബാഴ്സലോണ. ബാലൻ ദി ഓർ ജേതാവ് ലയണൽ മെസ്സി വീണ്ടുമൊരു ഹാട്രിക്ക് ഗോളുമായി ബാഴ്സയെ നയിച്ച മത്സരത്തിൽ 5-2 ന്റെ ജയമാണ് മയ്യോർക്കക്കെതിരെ നേടിയത്. ബാഴ്സയുടെ അറ്റാക്കിംഗ് ത്രയമായ എം-എസ്-ജി ഗോളടിച്ച മത്സരം കൂടിയായിരുന്നു ഇന്നതേത്‌.

അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്സയിലേക്കെതിയ അന്റോണിൻ ഗ്രീസ്മാനിലൂടെയാണ് ബാഴ്സ ഗോൾ വേട്ട തുടങ്ങിയത്. പിന്നീട് ആദ്യ പകുതിയിൽ തന്നെ മെസ്സി രണ്ട് ഗോളുകളും നേടി. കളിയുടെ ആദ്യ പകുതി അവസാനിക്കാനിരിക്കെ ബാക്ക് ഹീൽ ഗോളുമായി ലൂൂയിസ് സുവാരസ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. ആന്റെ ബുദിമിറാണ് റയൽ മയ്യോർക്കയുടെ ഇരട്ട ഗോളുകൾ നേടിയത്. ഇന്നതെ ജയത്തോട് കൂടി ലാ ലീഗയിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.

Advertisement