ലക്ഷ്യം ജയം മാത്രം, സിറ്റി ഇന്ന് പാലസിനെതിരെ

പ്രീമിയർ ലീഗിൽ അവസാന മത്സരത്തിൽ ഏറ്റ തോൽവിയിൽ നിന്ന് കര കയറാൻ ഉറച്ച് പെപ്പ് ഗാർഡിയോളയും സംഘവും ഇന്ന് ക്രിസ്റ്റൽ പാലസിന് എതിരെ ഇറങ്ങും. വോൾവ്സിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ സിറ്റി ജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ലക്ഷ്യം വെക്കില്ല എന്ന് ഉറപ്പാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 മണിക്ക് ആണ് മത്സരം കിക്കോഫ്.

പെപ്പ് ഗാർഡിയോളയുടെ സിറ്റിക്ക് എതിരെ മികച്ച ചരിത്രം ഉള്ള അപൂർവ്വം ടീമുകളിൽ ഒന്നാണ് സിറ്റി. കഴിഞ്ഞ സീസണിൽ സിറ്റിയെ തോൽപിച്ച അവർ ഇത്തവണ മികച്ച ഫോമിലുമാണ്. സിറ്റിക്കെതിരെ ടീമുകൾ ശ്രമിക്കുന്ന കൗണ്ടർ അറ്റാക്കിങ് ശൈലിക്ക് ഏറെ മികച്ച കളിക്കാരുടെ സാന്നിധ്യവും അവർക്ക് തുണയാകും. സെൻട്രൽ ഡിഫൻസിൽ ഇത്തവണയും ഒട്ടാമെന്റി- ഫെർണാണ്ടിഞ്ഞോ സഖ്യത്തെ തന്നെയാകും പെപ്പ് സിറ്റിക്കായി ഇറക്കുക.

സിറ്റി നിരയിൽ ഡുബ്രെയ്നെ, മെൻഡി എന്നിവർ പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യത ഇല്ല. പാലസ് നിരയിലേക്ക് സസ്പെൻഷൻ മാറി മിലിവോവിക് തിരിച്ചെത്തും.

Previous articleഹൃദയ സംബന്ധമായ രോഗം, അൻവർ അലി മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ കളിക്കില്ല
Next articleസൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ പുരോഗതി കൊണ്ടുവരുമെന്ന് സാഹ