ഹൃദയ സംബന്ധമായ രോഗം, അൻവർ അലി മുംബൈ സിറ്റിക്കായി ഐ എസ് എല്ലിൽ കളിക്കില്ല

മുംബൈ സിറ്റി ക്യാമ്പിൽ നിന്ന് സങ്കടകരമായ വാർത്തയാണ് ലഭിക്കുന്നത്. യുവ താരമായ അൻവർ അലി മുൻബൈ സിറ്റിയുടെ ക്യാമ്പിൽ നിന്ന് റിലീസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഹൃദയ സംബന്ധമായ രോഗം ഉള്ളതിനാൽ കൂടുതൽ ചികിത്സകൾ നേടാം വേണ്ടിയാണ് അൻവർ ക്യാമ്പ് വിട്ടത്. ഇന്ത്യൻ ക്യാമ്പിൽ നടന്ന പരിശോധനയ്ക്ക് ഇടയിൽ ആയിരുന്നു അൻവറിന്റെ ആരോഗ്യ പ്രശ്നം തിരിച്ചറിഞ്ഞത്.

19കാരനായ താരം ഐ എസ് എല്ലിൽ തുടക്കത്തിൽ മുംബൈ സിറ്റിക്കായി കളിക്കില്ല. എന്ന് അൻവർ തിരികെ കളത്തിൽ എത്തും എന്നും വ്യക്തമല്ല. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയുടെ നെടുംതൂണായിരുന്നു അൻവർ. ലോകകപ്പിൽ ഏറ്റവും കൂടുതൽ പ്രശംസ സ്വന്തമാക്കിയ താരങ്ങളിൽ ഒരാളുമായിരുന്നു അൻവർ.

റെക്കോർഡ് തുകയ്ക്കായിരുന്നു അൻവർ അലിയെ മുംബൈ സിറ്റി കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. കഴിഞ്ഞ രണ്ട് ഐലീഗ് സീസണിലും ഇന്ത്യൻ ആരോസിനായി അൻവർ അലി ബൂട്ടു കെട്ടിയിരുന്നു.

Previous articleഫോം തുടരാൻ ചെൽസി, വീണ്ടും ഒരു അട്ടിമറി പ്രതീക്ഷിച്ച് ന്യൂകാസിൽ
Next articleലക്ഷ്യം ജയം മാത്രം, സിറ്റി ഇന്ന് പാലസിനെതിരെ