ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഡിസംബറിലെ മത്സര ക്രമങ്ങൾ മാറ്റിയതിനെതിരെ കടുത്ത പ്രധിഷേധവുമായി മാഞ്ചസ്റ്റർ സിറ്റി രംഗത്ത്. ബോക്സിങ് ഡേ മത്സര ക്രമം അടക്കം മാറിയതോടെ 48 മണിക്കൂറിൽ 2 ലീഗ് മത്സരങ്ങൾ സിറ്റി കളിക്കേണ്ടി വരും. ഇതിനെതിരെയാണ് സിറ്റി മാനേജ്‌മന്റ് രംഗത്ത് വന്നത്.
ബോക്സിങ് ഡേയിൽ നടക്കേണ്ടിയിരുന്ന സിറ്റിയുടെ വോൾവ്സിന് എതിരായ മത്സരം ഡിസംബർ 27 ലേക്ക് മാറ്റി. ബ്രിട്ടീഷ് സമയം വൈകീട്ട് 7.45 നാണ് ഈ മത്സരം കിക്കോഫ്. ഇതിന് പിന്നാലെ ഡിസംബർ 29 ന് പെപ്പിന്റെ ടീമിന് ഷെഫീൽഡ് യൂണൈറ്റഡിനെതിരെ മത്സരമുണ്ട്. ഈ മത്സരം ബ്രിട്ടീഷ് സമയം 6 മണിക്ക് ആണ് കിക്കോഫ്. ഇതോടെ ഇരു മത്സരങ്ങൾക്ക് ഇടയിൽ 48 മണിക്കൂറിൽ താഴെ മാത്രമാണ് സിറ്റിക്ക് വിശ്രമം ലഭിക്കുക. ഇത് കളിക്കാരുടെ കായിക ക്ഷമതയെ അടക്കം ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് സിറ്റി ഔദ്യോഗികമായി പ്രതികരിച്ചത്. എങ്കിലും നിലവിൽ ഇനി മത്സര ക്രമങ്ങൾ മാറ്റാൻ ഇടയില്ല.