ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് നിര പഴയ വെസ്റ്റിൻഡീസ് നിരയെ ഓർമിപ്പിക്കുന്നുവെന്ന് ലാറ

Photo: Getty Images

നിലവിൽ ഇന്ത്യൻ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് നിര 80കളിലെയും 90കളിലെയും വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളിംഗ് നിരയെ ഓർമിപ്പിക്കുന്നുവെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. കൂടാതെ ഇന്ത്യൻ ഫാസ്റ്റ് നിരയെ അഭിനന്ദിക്കാനും ബ്രയാൻ ലാറ മറന്നില്ല. ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി എന്നിവർ 2018ൽ മാത്രം 142 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയും വെസ്റ്റിൻഡീസ് ഇതിഹാസം അഭിനന്ദിച്ചു. വിരാട് കോഹ്‌ലി മികച്ച ക്യാപ്റ്റൻ ആണെന്നും ടീമിനെ മുൻപിൽ നിന്ന് നയിക്കുന്നുണ്ടെന്നും ലാറ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ശെരിയയായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും മികച്ച താരങ്ങളുടെ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റിന് ഗുണം ചെയ്യുന്നുണ്ടെന്നും ലാറ പറഞ്ഞു. ഇന്ത്യൻ ഓപ്പണറായ രോഹിത് ശർമ്മ മികച്ച താരമാണെന്നും അദ്ദേഹത്തിന് എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നും ലാറ പറഞ്ഞു.

Previous articleടി20 ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം
Next article48 മണിക്കൂറിനിടയിൽ 2 മത്സരങ്ങൾ കളിക്കണം, പ്രതിഷേധവുമായി മാഞ്ചസ്റ്റർ സിറ്റി