മാഞ്ചസ്റ്റർ സിറ്റി ജനുവരിയിൽ താരങ്ങളെ വാങ്ങില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റി ഈ വരുന്ന ജനുവരി ട്രാൻസ്ഫറിൽ പുതിയ താരങ്ങളെ വാങ്ങില്ല എന്ന് പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ നിന്ന് സിറ്റി ഒരുപാട് പിറകിലാണ് ഇപ്പോൾ എങ്കിലും പുതിയ താരങ്ങളെ വാങ്ങേണ്ട എന്നാണ് സിറ്റിയുടെ നിലപാട്. ഇപ്പോൾ ലിവർപൂളിനെക്കാൾ 14 പോയന്റ് പിറകിലാണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽക്കുകയും ചെയ്തിരുന്നു.

ഡിഫൻസിലാണ് സിറ്റിയുടെ പ്രധാന പ്രശ്നം. മധ്യനിരക്കാരൻ ഫെർണാണ്ടീനോ ആണ് സിറ്റിക്കായി ഇപ്പോൾ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്നത്. എന്നാൽ ഫെർണാണ്ടീനോ മതി തനിക് സെന്റർ ബാക്കായി എന്നാണ് പെപിന്റെ നിലപാട്. പുതിയ താരങ്ങളെ എത്തിക്കില്ല എന്നും ഫെർണാണ്ടീനോ മികച്ച രീതിയിലാണ് കളിക്കുന്നത് എന്നും പെപ് പറഞ്ഞു.

Advertisement