ഗോകുലത്തിന്റെ കാശ്മീരിലെ മത്സരം മാറ്റിവെച്ചു

- Advertisement -

ഐ ലീഗിലെ ഗോകുലം കേരള എഫ് സിയുടെ അടുത്ത മത്സരം മാറ്റിവെച്ചു. റിയൽ കാശ്മീരുമായി ശ്രീനഗറിൽ വെച്ചായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ മോശം കാലാവസ്ഥ കാരണം മത്സരം നടത്താൻ ആകില്ല എന്ന് എ ഐ എഫ് എഫ് ഗോകുലം കേരള എഫ് സിയെ അറിയിച്ചു. തുടർന്ന് കാശ്മീരിലേക്കുള്ള യാത്ര പകുതിക്ക് നിർത്തിയ ഗോകുലം കേരള എഫ് സി ഇപ്പോൾ തിരിച്ച് കേരളത്തിലേക്ക് വരികയാണ്.

ഡിസംബർ 12നായിരുന്നു ഗോകുലവും റിയൽ കാശ്മീരും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിൽ നിൽക്കുകയായിരുന്നു ഗോകുലം കേരള എഫ് സി. ഇനി ഡിസംബർ 16ന് മോഹൻ ബഗാനെതിരെ ആകും ഗോകുലത്തിന്റെ അടുത്ത മത്സരം. കൊൽക്കത്തയിൽ വെച്ചാകും മത്സരം നടക്കുക.

Advertisement