ബെന്റകുറിന്റെ പരിക്ക് സാരമുള്ളതല്ല

- Advertisement -

യുവന്റസ് മധ്യനിര താരം ബെന്റകുറിന്റെ പരിക്ക് ആശങ്ക നൽകുന്നതല്ല എന്ന് യുവന്റസ് ക്ലബ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സീരി എയിൽ ലാസിയോക്ക് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു ബെന്റകുറിന് പരിക്കേറ്റത്. ആദ്യ പകുതിയിൽ തന്നെ പരിക്ക് കാരണം താരത്തിന് കളം വിടേണ്ടതായും വന്നു. കാൽ മുട്ടിന്റെ ലിഗമെന്റിനാണ് പരിക്കേറ്റത് എന്നായിരുന്നു തുടക്കത്തിലെ ആശങ്ക.

എന്നാൽ കൂടുതൽ പരിശോധനകൾക്ക് ശേഷം ലിഗമെന്റിന് പരിക്കില്ല എന്ന് ബോധ്യമായി. എങ്കിലും അടുത്ത മത്സരങ്ങൾ ബെന്റകുറിന് നഷ്ടമാകും. കൂടുത വിശദാംശങ്ങൾ ഉടൻ പങ്കുവെക്കാം എന്നും യുവന്റസ് പറഞ്ഞു. 22കാരനായ ഉറുഗ്വേ മിഡ്ഫീൽഡർ മികച്ച ഫോമിലേക്ക് ഉയരുന്നതിനിടെയിലാണ് പരിക്ക് വില്ലനായി എത്തിയിരിക്കുന്നത്.

Advertisement