പ്രീമിയർ ലീഗിലെ നിലവഎ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അടുത്ത സീസണായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. 1967-71 കാലഘട്ടത്തിലെ സിറ്റിയുടെ ജേഴ്സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ജേഴ്സി. പതിവ് സ്കൈ ബ്ലൂ തന്നെയാണ് സിറ്റിയുടെ ഹോം ജേഴ്സിയുടെ നിറം. ജേഴ്സി പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ പ്യൂമ ആണ് ഒരുക്കിയിരിക്കുന്നത്. ജേഴ്സി ഓൺ ലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ ലഭ്യമാണ്. ഈ സീസണിൽ കിരീടം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ സിറ്റി.