റോജർ സ്മിത്ത് ഇനി ബെൻഫികയുടെ പരിശീലകൻ

55260

മുൻ പി എസ് വി പരിശീലകൻ ആയിരുന്നു റോജർ സ്മിത്ത് ബെൻഫികയുടെ പരിശീലകനായി നിയമിതനായി. പോർച്ചുഗീസ് ക്ലബുമായി രണ്ട് വർഷത്തെ കരാറിലാണ് റോജർ ഒപ്പുവെച്ചത്. പി എസ് വി അവരുടെ പരിശീലകനായി നിസ്റ്റൽ റൂയിയെ നിയമിച്ചിരുന്നു. ബെൻഫിക അവരുടെ പരിശീലകനായ ജോർഗെ ജീസുസിനെ ഡിസംബറിൽ പുറത്താക്കിയിരുന്നു. അതിനു ശേഷം താൽക്കാലിക പരിശീലകൻ നെൽസൺ വെരിസിമോ ആയിരുന്നു അവരെ പരിശീലിപ്പിച്ചത്.

റോഗർ സ്മിത്ത് 2020ൽ ആയിരുന്നു പി എസ് വിയിൽ എത്തിയത്. മുമ്പ് ചൈനീസ് ക്ലബായ ബീജിങ് ഗുവോൻ, സാൽസ്ബർഗ്, ലെവർകൂസൻ എന്നീ ക്ലബുകളെയും ഷ്മിത്ത് പരിശീലിപ്പിച്ചിട്ടുണ്ട്.