മാന്‍ ഓഫ് ദി മാച്ച് എവിന്‍ ലൂയിസ് – മാര്‍ക്കസ് സ്റ്റോയിനിസ്

ഐപിഎലില്‍ ഇന്നലെ കൊല്‍ക്കത്തയിൽ നിന്ന് വിജയം പിടിച്ചെടുത്ത ലക്നവിനായി മത്സരത്തിൽ മാന്‍ ഓഫ് ദി മാച്ച് 140 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് ആണെങ്കിലും തങ്ങള്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം എവിന്‍ ലൂയിസിനാണ് നൽകുന്നതെന്ന് പറഞ്ഞ് മാര്‍ക്കസ് സ്റ്റോയിനിസ്.

കൊൽക്കത്തയ്ക്കായി വിജയം റിങ്കു സിംഗ് ഉറ്പ്പാക്കിയ നിമിഷത്തിലാണ് എവിന്‍ ലൂയിസ് അവസാന ഓവറിലെ അഞ്ചാം പന്തിൽ റിങ്കുവിനെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. സ്റ്റോയിനിസ് എറിഞ്ഞ ഓവറിൽ ഒരു ഫോറും രണ്ട് സിക്സും നേടി റിങ്കു മത്സരഗതിയെ തന്നെ മാറ്റിയ നിമിഷത്തിലാണ് ഈ ക്യാച്ച് പിറന്നത്.