സിറ്റിക്ക് അപ്രതീക്ഷിത തിരിച്ചടി, മുടങ്ങിയ മത്സരത്തിന് പുതുക്കിയ തിയതി പ്രഖ്യാപിച്ച

Photo:Twitter/@SquawkaNews
- Advertisement -

പ്രതികൂല കാലാവസ്ഥ മൂലം മുടങ്ങിയ മാഞ്ചസ്റ്റർ സിറ്റി- വെസ്റ്റ് ഹാം പ്രീമിയർ ലീഗ് മത്സരത്തിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഈ മാസം 20 നാണ് മത്സരം നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിക്കാണ് കിക്കോഫ്. നേരത്തെ ഞാഴാറാഴ്ച്ച നടക്കേണ്ടിയിരുന്ന മത്സരം ശക്തമായ കാറ്റ് കാരണമാണ് പ്രീമിയർ ലീഗ് റദ്ദാക്കിയത്.

പുതിയ തിയതി വന്നതോടെ നിലവിൽ വിന്റർ ബ്രേക്കിൽ ഉള്ള ഇരു ടീമുകളും നേരത്തെ തന്നെ മടങ്ങി എത്തേണ്ടി വരും. അപ്രതീക്ഷിത മത്സരം പെപ്പ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് തന്നെയാണ് പ്രതികൂലമായി ബാധിക്കുക. പുതുക്കിയ മത്സരം കഴിഞ്ഞാൽ അവർക്ക് 22 ആം തിയതി ലെസ്റ്ററിന് എതിരെ വീണ്ടും ലീഗ് മത്സരം കളിക്കാനുണ്ട്. 4 ദിവസങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ കരുത്തരായ റയൽ മാഡ്രിഡിനെ ബെർണാബുവിൽ അവർക്ക് നേരിടാനുണ്ട്.

Advertisement