ഇരിക്കൂറിലും ഫിഫാ മഞ്ചേരിയെ തറപറ്റിച്ച് ലിൻഷാ മണ്ണാർക്കാട്

മാനന്തവാടി അഖിലേന്ത്യാ സെവൻസിനു പിന്നാലെ ഇരിക്കൂർ സെവൻസിലും ഫിഫാ മഞ്ചേരിയെ ലിൻഷാ മണ്ണാർക്കാട് തോൽപ്പിച്ചു. ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ലിൻഷാ മണ്ണാർക്കാട് വിജയിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടിയിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിലും ലിൻഷ ഫിഫാ മഞ്ചേരിയെ തോൽപ്പിച്ചിരുന്നു. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഫിഫ പരാജം അറിയുന്നത്.

നാളെ ഇരിക്കൂർ സെവൻസിൽ ഹണ്ടേഴ്സ് കൂത്തുപറമ്പ് ഫിറ്റുവെൽ കോഴിക്കോടിനെ നേരിടും.