ലിവർപൂളിന്റെ 30 വർഷങ്ങളായുള്ള കാത്തിരിപ്പിന് ചിലപ്പോൾ ഇന്ന് അവസാനമാകും. പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ചെൽസി മാഞ്ചസ്റ്റർ സിറ്റി പോരാട്ടമാകും ലീഗ് കിരീടം നിശ്ചയിച്ചേക്കും. ഇന്ന് മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ പരാജയപ്പെടുത്തിയില്ലാ എങ്കിൽ ഇന്ന് തന്നെ ലിവർപൂളിന് ലീഗ് കിരീടം ഉറപ്പാകും. ഒന്നാമതുള്ള ലിവർപൂളിന് ഇപ്പോൾ 31 മത്സരങ്ങളിൽ നിന്ന് 86 പോയന്റാണ് ഉള്ളത്.
രണ്ടാമതുള്ള സിറ്റിക്ക് 30 മത്സരങ്ങളിൽ നിന്ന് 63 പോയന്റും. ഇനി സിറ്റി ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാലും 87 പോയന്റ് മാത്രമെ ആകു. അതുകൊണ്ട് തന്നെ ഇനി കിരീടത്തിൽ എത്താൻ ലിവർപൂളിന് രണ്ട് പോയന്റ് മാത്രമെ ആവശ്യമുള്ളൂ. ഇന്ന് സിറ്റി ജയിച്ചില്ലാ എങ്കിൽ ആ രണ്ട് പോയന്റിന്റെയും ആവശ്യമില്ല.
സിറ്റി ചെൽസിയെ തോല്പ്പിക്കുക ആണെങ്കിൽ ജൂലൈ 2ന് നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ മത്സരം വേണ്ടി വരും ലിവർപൂളിന് കിരീടം ഉറപ്പിക്കാൻ. ലിവർപൂളിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിനാണ് ക്ലോപ്പും സംഘവും കാത്തിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഇതാദ്യമാണെങ്കിലുൻ ലിവർപൂളിന് ഇത് ചരിത്രത്തിൽ 19ആം ലീഗ് കിരീടമാകും. 20 ലീഗ് കിരീടങ്ങളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടു പിറകിൽ എത്താൻ ഇതുകൊണ്ട് ലിവർപൂളിന് സാധിക്കും.