ഐസ്വാളിനെ സമനിലയിൽ തളച്ച് ചെന്നൈ സിറ്റി

Photo: Goal.com
- Advertisement -

കഴിഞ്ഞ തവണത്തെ ഐ ലീഗ് ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ചെന്നൈ സിറ്റി. യുഗോ കൊബായാഷിയിലൂടെ ഐസ്വാൾ ആണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. പക്ഷെ ആന്റണി ബ്യൂട്ടിനിലൂടെ ചെന്നൈ സിറ്റി സമനില പിടിക്കുകയായിരുന്നു.

മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ തന്നെ ഐസ്വാൾ മുൻപിലെത്തി. ആന്ദ്രേ ലോൺഎസ്ക്യൂവും യുഗോ കൊബായാഷിയും തമ്മിലുള്ള മികച്ച മുന്നേറ്റത്തിനൊടുവിലാണ് ഐസ്വാൾ ഗോൾ നേടിയത്. തൊട്ടടുത്ത മിനുട്ടിൽ തന്നെ ചെന്നൈ സിറ്റിക്ക് ഗോൾ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും സൂസൈരാജിന്റെ ശ്രമം ക്രോസ്സ് ബാറിൽ തട്ടിതെറിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ച ചെന്നൈ സിറ്റി മികച്ച മുന്നേറ്റങ്ങൾ നടത്തിയാണ് മത്സരം പുനരാരംഭിച്ചത്. തുടർന്നാണ് മത്സരത്തിൽ ചെന്നൈ സിറ്റി സമനില പിടിച്ചത്. ലാൽഡിൻലിയാന പ്രതിരോധത്തിൽ വരുത്തിയ പിഴവാണ് ആന്റണി ബ്യൂട്ടിൻ ഗോളാക്കുകയായിരുന്നു.

തുടർന്ന് അവസാന മിനിറ്റുകളിൽ ഇരു ടീമുകളും വിജയ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഇരു ടീമുകൾക്കും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ അവർക്കായില്ല. സമനില പിടിച്ചതോടെ ചെന്നൈ ഒരു സ്ഥാനം മുൻപോട്ട് കയറി ഒൻപതാം സ്ഥാനത്തെത്തി. ഐസ്വാൾ ഇപ്പോഴും ആറാം സ്ഥാനത്താണ്. സമനിലയോടെ സ്വന്തം ഗ്രൗണ്ടിലെ വിജയത്തിന് ഐസ്വാൾ എഫ്.സി എനിയും കാത്തിരിക്കണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement