വ്യത്യസ്തമായ മൂന്നാം ജേഴ്സിയുമായി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി ഈ സീസണായുള്ള മൂന്നാം ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈകി ആണ് ചെൽസിയുടെ കിറ്റ് ഒരുക്കുന്നത്‌. പതിവിൽ നിന്ന് ഒക്കെ വ്യത്യസ്തമായ മൂന്നാം കിറ്റാണ് ചെൽസി ഒരുക്കിയിരിക്കുന്നത്. നീലയും ചുവപ്പും നിറത്തിലുള്ള ജേഴ്സിക്ക് അത്ര നല്ല സ്വീകരണമല്ല ആരാധകരിൽ നിന്ന് ലഭിക്കുന്നതും.

ക്ലാസിക് കിറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡിസൈൻ ചെയ്തത് എന്ന് നൈകി പറയുന്നു. ഹോം കിറ്റും എവേ കിറ്റും നേരത്തെ നൈക് പുറത്തിറക്കിയിരുന്നു. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്. വൻ സൈനുംഗകൾ നടത്തി പുതിയ സീസണായി ഒരുങ്ങുന്ന ചെൽസി ഈ സീസണിൽ വലിയ സ്വപ്നങ്ങൾ തന്നെ കാണുന്നുണ്ട്.

,

Previous articleഎല്ലാവരോടും മാപ്പ് പറഞ്ഞു ജ്യോക്കോവിച്ച്, പിഴ വിധിച്ചു അധികൃതർ
Next articleമാഞ്ചസ്റ്റർ സിറ്റിയിടെ രണ്ട് പ്രധാന താരങ്ങൾക്ക് കോവിഡ്