ഹെവൺ ഡിബ്രുയിനെ!! ചെൽസിയുടെ ഡിഫൻസീവ് പൂട്ടും തകർത്ത് മാഞ്ചസ്റ്റർ സിറ്റി

20220115 194617

മാഞ്ചസ്റ്റർ സിറ്റി ഇത്തവണത്തെ ലീഗ് കിരീടത്തിലേക്ക് ഒറ്റയ്ക്ക് മുന്നേറും എന്ന സൂചനകൾ ശക്തമാക്കി കൊണ്ട് ഇന്ന് ചെൽസിയെയും പെപ് ഗ്വാർഡിയോളയുടെ ടീം പരാജയപ്പെടുത്തി. എത്തിഹാദിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. സിറ്റിയുടെ സമ്പൂർണ്ണ ആധിപത്യം കണ്ട മത്സരത്തിൽ കെവിൻ ബ്രുയിനയുടെ ഒരു ഹെവൺലി സ്ട്രൈക്ക് ആണ് സിറ്റിയെ വിജയത്തിലേക്ക് നയിച്ചത്.

20220115 195526

ആദ്യ പകുതിയിൽ 65%ഓളം പൊസഷൻ സിറ്റിക്ക് ഉണ്ടായിരുന്നു എങ്കിലും ഗോൾ നേടാൻ ആയില്ല. ചെൽസിക്ക് ആകട്ടെ ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. രണ്ടാം പകുതിയിലും അറ്റാക്ക് തുടർന്ന സിറ്റി 70ആം മിനുട്ടിൽ ലീഡ് എടുത്തു. ഒരു ലോംഗ് റേഞ്ചർ കേർലറിലൂടെ ആയിരുന്നു ഡി ബ്രുയിന്റെ ഫിനിഷ്. ഇതിനു ശേഷവും സിറ്റി നല്ല ഫുട്ബോൾ കളിച്ചു എങ്കിലും ഗോൾ എണ്ണം കൂടിയില്ല.

മാഞ്ചസ്റ്റർ സിറ്റിയുടെ ലീഗിലെ തുടർച്ചയായ 12ആം വിജയം ആണിത്. ഈ വിജയത്തോടെ സിറ്റിക്ക് 22 മത്സരങ്ങളിൽ 56 പോയിന്റ് ആയി. രണ്ടാമതുള്ള ചെൽസിക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് ആകെ 43 പോയിന്റ് മാത്രമെ ഉള്ളൂ.

Previous articleടെസ്റ്റ് നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‍ലി
Next articleഡോൺ ബോസ്കോയ്ക്ക് വിജയ തുടക്കം