ഒന്നാം സ്ഥാനം നിലനിർത്താൻ സിറ്റി ഇന്ന് ബേൺലിക്കെതിരെ

പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തിരിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഇന്ന് ബേൺലി ആണ് എതിരാളികൾ. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 7.30 നാണ് മത്സരം കികോഫ്.

ഗോൾ വ്യത്യാസത്തിൽ മാത്രം ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സിറ്റിക്ക് ഇന്നത്തെ മത്സര ഫലം നിർണായകമാണ്. അവസാന മത്സരത്തിൽ ലിവർപൂളിനെതിരെ സമനില വഴങ്ങിയ ഗാർഡിയോളയുടെ ടീം ഇന്ന് ജയത്തിൽ കുറഞ്ഞ ഒന്നും ഇന്ന് ലക്ഷ്യം വെക്കാൻ സാധ്യതയില്ല. ബേൺലി നിലവിൽ 12 ആം സ്ഥാനത്താണ്. ഒരുപക്ഷേ ഇന്ന് സിറ്റിക്കെതിരെ പോയിന്റ് നേടാനായാൽ അവർക്ക് അത് വലിയ ആത്മവിശ്വാസമാകും നൽകുക.

ജോ ഹാർട്ട് തന്റെ മുൻ ടീമിനെ ആദ്യമായി ഇന്ന് നേരിടും എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിന് ഉണ്ട്. 12 വർഷത്തിന് ശേഷം പോയ ട്രാൻസ്ഫർ വിൻഡോയിലാണ് ഹാർട്ട് സിറ്റിയിൽ നിന്നും ബേൺലിയിൽ എത്തിയത്. സിറ്റി നിരയിലേക്ക് പരിക്ക് മാറി കെവിൻ ഡു ബ്രെയ്‌നെ എത്തുമെങ്കിലും ആദ്യ ഇലവനിൽ ഉൾപ്പെടാൻ സാധ്യതയില്ല. പകരക്കാരനായി ഇറങ്ങാനാണ് സാധ്യത.

Previous articleകൊച്ചിയിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിക്കെതിരെ
Next articleചൈനയെ പോലുള്ള എതിരാളികളോട് ഇന്ത്യ കൂടുതൽ കളിക്കണം – ജിങ്കൻ