മാഞ്ചസ്റ്റർ സിറ്റിക്ക് പ്രീമിയർ ലീഗിൽ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളും മൂന്ന് ഫൈനലുകൾ ആണെന്ന് ബ്രസീലിയൻ മിഡ്ഫീൽഡറായ ഫെർണാഡീനോ. ഇപ്പോൾ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി ഈ മൂന്ന് മത്സരങ്ങളിൽ ഏതെങ്കിലും ഒന്ന് പരാജയപ്പെട്ടാൽ രണ്ടാമതാകും. അതുകൊണ്ട് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ഫൈനൽ ആണെന്ന് ഫെർണാഡീനോ പറഞ്ഞു. മറ്റന്നാൾ ബേർൺലിക്ക് എതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം.
മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ വളരെ മികച്ച രീതിയിലാണ് കളിക്കുന്നത് എന്നും അതുകൊണ്ട് ലിവർപൂളിന് കിരീടം നേടുക എളുപ്പമാകില്ല എന്നും ഫെർണാഡീനോ പറഞ്ഞു. തങ്ങൾ ലിവർപൂളിന് ഏഴു പോയിന്റ് പിറകിലായിരുന്നു അത് നാലാക്കി കുറക്കാനും ഇപ്പോൾ ഒരു പോയന്റിന് മുന്നിൽ എത്താനും തങ്ങൾക്കായി. ഇനി ഇവിടെ നിന്ന് കിരീടം നേടാനും തങ്ങൾക്ക് ആകുമെന്ന് താരം പറഞ്ഞു.
ടോട്ടൻഹാമിനോട് ചാമ്പ്യൻസ് ലീഗിൽ ഏറ്റ പരാജയത്തിന് ശേഷം കളിയുടെ ആദ്യ നിമിഷം മുതൽ മുഴുവൻ എഫേർട്ടും എടുത്താണ് സിറ്റി പോരാടുന്നത് എന്നും ഫെർണാണ്ടീനോ പറഞ്ഞു.