“പോഗ്ബ അടുത്ത സീസണിൽ യുണൈറ്റഡിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയാനാവില്ല” – ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ അടുത്ത സീസണിൽ ഉണ്ടാകുമെന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഫുട്ബോളിൽ ആർക്കും ഒന്നും ഉറപ്പ് പറയാൻ ആവില്ല. പോൾ പോഗ്ബ ടീമിന്റെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ട് തന്നെ പോഗ്ബ അടുത്ത സീസണിലും മാഞ്ചസ്റ്ററിൽ തുടരുമെന്ന് താൻ കരുതുന്നു. ഒലെ പറഞ്ഞു. പക്ഷെ ഉറപ്പ് പറയാൻ ആകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോഗ്ബയ്ക്ക് മികച്ച സീസണായിരുന്നു ഇത്. ഗോളുകൾ നേടുകയും എല്ലാവർക്കും അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. പോഗ്ബയുടെ വർക്ക് റേറ്റും മികച്ചതാണെന്ന് ഒലെ പറഞ്ഞു. പക്ഷെ പോഗ്ബയും മനുഷ്യനാണെന്ന് ഒലെ ഓർമ്മിപ്പിച്ചു. ടീമിലെ ഒരു ലീഡറാണ് പോഗ്ബ. യുണൈറ്റഡിനൊപ്പം വിജയങ്ങൾ നേടാൻ ആണ് പോഗ്ബ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പോഗ്ബ തുടരുമെന്ന് പ്രതീക്ഷയുണ്ട് എന്നും ആരാധകർ ഭയക്കേണ്ടെന്നും ഒലെ പറഞ്ഞു.