ആഞ്ചലോട്ടിക്ക് ആദ്യ പരാജയം സമ്മാനിച്ച് പെപ് ഗ്വാർഡിയോള

- Advertisement -

ആഞ്ചലോട്ടിയുടെ എവർട്ടണ് ആദ്യ പരാജയം. നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഇന്ന് എവർട്ടണെ തോൽപ്പിച്ചത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. അഗ്വേറോയുടെ അഭാവത്തിൽ ജീസുസ് ആണ് ഇന്ന് സിറ്റിയുടെ താരമായി മാറിയത്. മത്സരത്തിലെ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്‌.

രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് ഗോളുകൾ ആണ് ജീസുസ് നേടിയത്. ആ ഗോളുകൾ സിറ്റിയെ കളിയുടെ നിയന്ത്രണത്തിൽ എത്തിച്ചു എങ്കിലും ഒരു എവർട്ടൺ ഗോൾ സിറ്റിയെ അവസാന നിമിഷങ്ങളിൽ സമ്മർദ്ദത്തിലാക്കി. റിച്ചാർലിസൺ ആണ് എവർട്ടണായി ഗോൾ നേടിയത്. ഗോൾ കീപ്പർ ബ്രാവോയുടെ ഒരു മിസ് പാസ് ആയിരുന്നു എവർട്ടൺ ഗോളിന്റെ തുടക്കം. ഈ വിജയത്തോടെ സിറ്റി 44 പോയന്റുമായി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്.

Advertisement