ഡേവിഡ് മോയിസിന് വെസ്റ്റ് ഹാമിൽ ഗംഭീര തുടക്കം

വെസ്റ്റ് ഹാമിന്റെ പരിശീലകനായി എത്തിയ ഡേവിഡ് മോയിസിന് ഗംഭീര തുടക്കം. ഇന്ന് പ്രീമിയർ ലീഗിൽ ബൗണ്മതിനെ നേരിട്ട വെസ്റ്റ് ഹാം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. അവസാന മൂന്ന് ഹോം മത്സരങ്ങളും പരാജയപ്പെട്ട വെസ്റ്റ് ഹാം ആണ് ഇന്ന് അതേ ഗ്രൗണ്ടിൽ നാലു ഗോളുകൾ അടിച്ചത്. ആദ്യ പകുതിയിൽ തന്നെ വെസ്റ്റ് ഹാം മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

ക്യാപ്റ്റൻ നോബിൾ ആണ് രണ്ട് ഗോളുകൾ നേടിയത്. ഹാളറിന്റെ ഒരു ആക്രൊബാറ്റിക് ഫിനിഷും ആദ്യ പകുതിയിൽ പിറന്നു. രണ്ടാം പകുതിയിൽ ബ്രസീലിയൻ താരം ഫിലിപ്പെ ആൻഡേഴ്സണും വെസ്റ്റ് ഹാമിനായി ഗോൾ നേടി. ഇന്നത്തെ തോൽവിയോടെ ബൗണ്മത് റിലഗേഷൻ സോണിൽ എത്തി.

Previous articleആഞ്ചലോട്ടിക്ക് ആദ്യ പരാജയം സമ്മാനിച്ച് പെപ് ഗ്വാർഡിയോള
Next articleമാഞ്ചസ്റ്റർ യുണൈറ്റഡ് വീണു, അർട്ടേറ്റയ്ക്ക് ആഴ്സണലിൽ ആദ്യ വിജയം