ഡച്ച് യുവതാരം 2022 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ വിങ്ങർ തഹിത് ചോങ്ങ് അവസാനം പുതിയ കരാർ ഒപ്പുവെച്ചു. 2022 വരെ ചീങ്ങിനെ യുണൈറ്റഡിൽ നിർത്തുന്ന കരാറിലാണ് താരം ഒപ്പുവെച്ചത്. തന്റെ കരാറിന്റെ അവസാന മാസങ്ങളിലാണ് ചോങ്ങ് എന്നതിനാൽ ഇറ്റാലിയൻ ക്ലബായ യുവന്റസ്, ഇന്റർ മിലാൻ തുടങ്ങിയർ ഒക്കെ താരത്തിന്റെ പിറകിൽ ഉണ്ടായിരുന്നു.

മാഞ്ചസ്റ്റർ യുവനിരയിലെ പ്രധാന പ്രതീക്ഷകളിൽ ഒന്നാണ് ചോങ്ങ്. മാഞ്ചസ്റ്ററിൽ ചോങ്ങിന് വലിയ ഭാവി തന്നെയുണ്ട് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു. ഇതിനകം യുണൈറ്റഡിനു വേണ്ടി 19 മത്സരങ്ങൾ ചോങ് കളിച്ചിട്ടുണ്ട്. അവസരങ്ങൾ മുതലെടുത്ത് ഫസ്റ്റ് ടീമിലെ സ്ഥിരാംഗം ആകാൻ ആണ് ഇപ്പോൾ ചോങ് ശ്രമിക്കുന്നത്. 2016ൽ ആണ് ചോങ്ങ് യുണൈറ്റഡിൽ എത്തിയത്.

Advertisement