പ്രീമിയർ ലീഗിൽ ചെൽസിക്ക് തുടർച്ചയായ രണ്ടാം തോൽവി. ലണ്ടൻ ഡർബിയിൽ സ്വന്തം മൈതാനത്ത് വെസ്റ്റ് ഹാമിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ലംപാർഡിന്റെ ടീം തോറ്റത്. ലംപാർഡിന് കീഴിൽ ചെൽസി ആദ്യമായാണ് തുടർച്ചയായി 2 ലീഗ് മത്സരങ്ങൾ തോൽകുന്നത്.
ഗോൾ രഹിതമായ ആദ്യ പകുതിക് ശേഷം രണ്ടാം പകുതിയിൽ തുടക്കത്തിൽ ചെൽസി തീർത്തും മോശമായതോടെ വെസ്റ്റ് ഹാം കളിയിൽ ലീഡ് എടുത്തു. 48 ആം മിനുട്ടിൽ ആരോൻ ക്രേസ്‌വേൽ ആണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയിട്ടും ചെൽസി ആക്രമണത്തിന് മാറ്റം ഒന്നും വരാതായതോടെ ലംപാർഡ് കാന്റെ, വില്ലിയൻ, ഓഡോയി എന്നിവരെ കളത്തിൽ ഇറക്കി. 69 ആം മിനുട്ടിൽ വെസ്റ്റ് ഹാം വീണ്ടും പന്ത് ചെൽസി വലയിൽ എത്തിച്ചെങ്കിലും VAR ഗോൾ അനുവദിച്ചില്ല. അന്റോണിയോ ഹാൻഡ് ബോൾ ആയതാണ് കാരണം. പിന്നീടുള്ള സമയം അത്രയും ചെൽസി ആക്രമണത്തെ വിജയമരമായി തടഞ്ഞ വെസ്റ്റ് ഹാം പ്രതിരോധം വിലപ്പെട്ട 3 പോയിന്റുമായാണ് സ്റ്റാംഫോഡ് ബ്രിഡ്ജ് വിട്ടത്.