28 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തോൽവിയേറ്റുവാങ്ങി ചെൽസി

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നാണം കെട്ട തോൽവിയേറ്റുവാങ്ങിയ ചെൽസി തങ്ങളുടെ 28 വർഷത്തെ ഏറ്റവും മോശം പരാജയമാണ് ഏറ്റുവാങ്ങിയത്. 1991ൽ നോട്ടിങ്ഹാം ഫോറെസ്റ്റിനെതിരെ 7-0ന് തോറ്റതിന് ശേഷം ആദ്യമായിട്ടാണ് ചെൽസി ഇത്രയും വലിയ സ്കോറിന് തോൽക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തൊട്ടതെല്ലാം പിഴച്ച ചെൽസി അത് അര മണിക്കൂറിനുള്ളിൽ തന്നെ നാല് ഗോളുകൾക്ക് പിറകിൽ പോയിരുന്നു.  ഹാട്രിക് നേടിയ സെർജിയോ അഗ്വേറോയുടെ പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ജയം അനായാസമാക്കിയത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ ആഴ്‌സണലിന് പിന്നിൽ ആറാം സ്ഥാനത്തേക്കും ചെൽസി പിന്തള്ളപ്പെട്ടു.

ചെൽസി പരിശീലകൻ മൗറിസിയോ സാരിയുടെ കരിയറിലെ ഏറ്റവും മോശം തോൽവിയും ഇത് തന്നെയായിരുന്നു. ബൗൺമൗത്തിനെതിരായ എവേ മത്സരത്തിലും ചെൽസി 4-0ന്റെ തോൽവിയേറ്റു വാങ്ങിയിരുന്നു.  ഈ മാസം 24ന് ലീഗ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് ചെൽസിയുടെ എതിരാളികൾ.