ഹോം ഗ്രൗണ്ടിൽ തുടർച്ചയായി ഒന്നിലേറെ ഗോളുകൾ, സിറ്റിക്ക് റെക്കോർഡ്

ഇന്നലെ എത്തിഹാദിൽ നടന്ന മത്സരത്തിൽ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാൻ സിറ്റി എതിരില്ലാത്ത ആറു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്നലത്തെ വിജയത്തോടെ ഇംഗ്ലീഷ് ഫുട്ബാൾ ലീഗ് ചരിത്രത്തിലെ ഒരു അപൂർവ റെക്കോർഡിന് ഓപ്പമെത്താനും മാൻ സിറ്റിക്ക് കഴിഞ്ഞു.

ഇംഗ്ലീഷ് ഫുട്ബാളിലെ ടോപ്പ് ഡിവിഷനിൽ തുടർച്ചയായ ഹോം മത്സരങ്ങളിൽ ഒന്നിലേറെ ഗോളുകൾ നേടുന്ന ടീമെന്ന റെക്കോർഡിന് ഓപ്പമെത്തിയിരിക്കുകയാണ് സിറ്റി. തുടർച്ചയായ 15 ഹോം മത്സരങ്ങളിൽ ആണ് സിറ്റി ഒന്നിലേറെ ഗോളുകൾ കണ്ടെത്തുന്നത്.

1965ൽ ടോട്ടൻഹാം ഹോട്‌സ്‌പർ കുറിച്ച 15 മത്സരങ്ങളുടെ റെക്കോർഡിന് ഓപ്പമെത്തിയിരിക്കുകയാണ് സിറ്റി ഇപ്പോൾ. ഈ മാസം അവസാനം നടക്കുന്ന വെസ്റ്റ്ഹാമിനെതിരായ മത്സരത്തിലും ഒന്നിലേറെ ഗോളുകൾ നേടിയാൽ ഈ റെക്കോർഡ് സിറ്റിക്ക് സ്വന്തം പേരിലാക്കാം.