ചെന്നൈ സിറ്റിയിൽ നിക്ഷേപം, സ്വിറ്റ്സർലാന്റിൽ ആരാധകരുടെ പ്രതിഷേധം

ഐ ലീഗ് ക്ലബായ ചെന്നൈ സിറ്റിയും സ്വിറ്റ്സർലാന്റിലെ വലിയ ക്ലബായ എഫ് സി ബാസലും തമ്മിൽ ഉണ്ടാക്കിയ പുതിയ ബന്ധത്തിൽ സ്വിറ്റ്സർലാന്റിൽ പ്രതിഷേധം. ഇന്ത്യൻ ക്ലബിൽ പണം നിക്ഷേപിച്ചതിനെ എതിർത്ത് ഇന്നലെ ഒരു കൂട്ടാം ബാസെൽ ആരാധകർ പ്രതിഷേധിക്കുകയും ബാന്നറുകൾ ഉയർത്തുകയും ചെയ്തു. നാലു ദിവസം മുമ്പായിരുന്നു ബാസെലും ചെന്നൈ സിറ്റിയും തമ്മിൽ കരാർ ഒപ്പിട്ടത്.

ക്ലബ് പ്രതിസന്ധിയിൽ ഇരിക്കെ ടീമിലേക്ക് താരങ്ങളെ എത്തിക്കാതെ പണം ഇന്ത്യയിൽ മറ്റൊരു ക്ലബിൽ ചിലവഴിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ചെന്നൈ സിറ്റിയിൽ 20 ശതമാനത്തോളം ഓഹരിയാണ് ബാസെൽ വാങ്ങാൻ ഉദ്ദേശിക്കുന്നത് എന്ന് ഫെബ്രുവരി ആറിന് നടന്ന ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.