ചെൽസി പ്രതിരോധ താരം അന്റോണിയോ റൂഡിഗറുമായി പുതിയ ദീർഘ കാല കരാറിനുള്ള ചർച്ചകൾ ആരംഭിച്ച് പ്രീമിയർ ലീഗ് ക്ലബായ ചെൽസി. നിലവിൽ 2022ൽ ചെൽസിയിൽ കരാർ അവസാനിക്കുന്ന റൂഡിഗറുമായി മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെടാൻ ആണ് ചെൽസി ശ്രമം നടത്തുന്നത്. കൂടാതെ ഈ കരാർ ഒരു വർഷം കൂടെ നീട്ടാനുള്ള സാധ്യതയും ചെൽസി നടത്തുന്നുണ്ട്. ജർമൻ ടീമുകളായ ബയേൺ മ്യൂണികും ബൊറൂസിയ ഡോർട്മുണ്ടും റൂഡിഗറിനെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നു എന്ന വാർത്തകൾക്കിടയിലാണ് ചെൽസി താരവുമായി പുതിയ കരാറിൽ ഒപ്പുവെക്കാൻ ശ്രമം നടത്തുന്നത്.
2017ലാണ് റോമയിൽ നിന്ന് അന്റോണിയോ റൂഡിഗർ ചെൽസിയിൽ എത്തുന്നത്. അന്ന് ഏകദേശം 31.5മില്യൺ പൗണ്ട് നൽകിയാണ് റൂഡിഗറിനെ ചെൽസി സ്വന്തമാക്കിയത്. ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പർഡിന് കീഴിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ നൽകാൻ ചെൽസിയെ പ്രേരിപ്പിച്ചത്. ഈ സീസണിൽ ചെൽസിക്ക് വേണ്ടി 16 മത്സരങ്ങൾ റൂഡിഗർ കളിച്ചിട്ടുണ്ട്.