“ഡിലിറ്റും ഡെമിറലുമാണ് യുവന്റസ് ഡിഫൻസിന്റെ ഭാവി”

- Advertisement -

ഇനിയുള്ള ഒരു ദശകത്തിലേക്ക് ഉള്ള യുവന്റസിന്റെ പ്രതിരോധം സുരക്ഷിതമാണ് എന്ന് യുവന്റസ് ഇതിഹാസം പോളോ മൊന്റേരോ. യുവന്റസിന്റെ യുവ സെന്റർ ബാക്കുകളായ ഡിലിറ്റും ഡെമിറലും വലിയ ഭാവിയുള്ള താരങ്ങളാണ് എന്ന് മൊന്റേരോ പറഞ്ഞു. ബൊണൂചിയും കെല്ലെയ്നിയും ക്ലബ് വിടുമ്പോഴേക്ക് ഡിലിറ്റും ഡെമിറലും വലിയ താരങ്ങളായി മാറിയിട്ടുണ്ടാകും എന്നും മൊന്റേരോ പറഞ്ഞു.

ഡിലിറ്റിനെ കുറിച്ചാണ് എല്ലാവരും പറയുന്നത്. തീർച്ചയായും ഡിലിറ്റ് ആദ്യ വർഷത്തിൽ തന്നെ എല്ലാവരുടെയും ശ്രദ്ധ നേടി. പക്ഷെ ഡിലിറ്റിനൊപ്പം തന്നെ പറയേണ്ട താരമാണ് ഡെമിറൽ. പരിക്ക് പറ്റിയില്ലായിരുന്നു എങ്കിൽ യുവതാരത്തിന്റെ മികവ് എല്ലാവർക്കും ശരിക്ക് കാണാമായിരുന്നു എന്നും മൊന്റേരോ പറഞ്ഞു.

Advertisement