പുതിയ പരിശീലകന്റെ കീഴിൽ 25അംഗ ടീമുമായി ചെൽസി ഓസ്ട്രേലിയയിൽ

- Advertisement -

പ്രീസീസൺ പോരാട്ടത്തിനായി ചെൽസി ഓസ്ട്രേലിയയിലേക്ക് യാത്ര തിരിച്ചു. പുതിയ പരിശീലകൻ സരിയുടെ കീഴിൽ 25അംഗ ടീമാണ് ഓസ്ട്രേലിയയിലേക്ക് യാത്ര ആയിരിക്കുന്നത്. പുതിയ സൈനിംഗായ മിഡ്ഫീൽഡർ ജോർഗീഞ്ഞോയും ടീമിനൊപ്പം ഉണ്ട്‌. തിങ്കളാഴ്ച എ ലീഗ് ക്ലബായ പെർത് ഗ്ലോറിയുമായാണ് ചെൽസിയുടെ ആദ്യ പ്രീസീസൺ മത്സരം.

സീനിയർ താരങ്ങളിൽ പലരും ലോകകപ്പിൽ പങ്കെടുത്തതിനാൽ ടീമിനൊപ്പം ഇല്ല. ഡേവിഡ് ലൂയിസ്, അലോൺസോ, ഫാബ്രിഗാസ്, മൊറാട്ട, ഡ്രിങ്ക് വാട്ടർ തുടങ്ങിയവർ 25 അംഗ ടീമിൽ ഉണ്ട്. മുൻ നാപോളി പരിശീലകനായ സരിയുടെ കീഴിൽ ചെൽസിയുടെ തുടക്കം എങ്ങനെയാകും എന്നാണ് ചെൽസി ആരാധകർ പ്രതീക്ഷയോടെ നോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement