പരിശീലന മത്സരത്തിൽ സെവനപ്പുമായി ചെൽസി

- Advertisement -

പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കുന്നതിന് മുമ്പായി നടന്ന പരിശീലന മത്സരത്തിൽ ചെൽസിക്ക് വൻ വിജയം. ഇന്ന് നടന്ന മത്സരത്തിൽ ക്യു പി ആറിനെ നേരിട്ട ചെൽസി അടിച്ചു കൂട്ടിയത് ഏഴു ഗോളുകൾ ആയിരുന്നു. ഒന്നിനെതിരെ ഏഴു ഗോളുകളുടെ വിജയം ടീം സ്വന്തമാക്കി. ലോഫ്റ്റസ് ചീകും ഗിൽമൗറും ഇരട്ട ഗോളുകളുമായി ഇന്ന് ചെൽസിക്കു വേണ്ടി തിളങ്ങി.

വില്ലിയൻ, ജിറൂഡ്, മേസൺ മൗണ്ട് എനിവരാണ് മറ്റു ഗോൾ സ്കോറേഴ്സ്. കഴിഞ്ഞ പരിശീലന മത്സരത്തിൽ ചെൽസി റീഡിങിനെ തോൽപ്പിച്ചിരുന്നു. ഇനി അടുത്ത ആഴ്ച പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ചെൽസി ആസ്റ്റൺ വില്ലയെ നേരിടും.

Advertisement