ഷാൾക്കെയ്ക്ക് വീണ്ടും ജയമില്ല, ക്ലബ് ചരിത്രത്തിൽ ആദ്യമായി ഈ ദുരവസ്ഥ

- Advertisement -

ജർമ്മൻ ക്ലബായ ഷാൾക്കെയ്ക്ക് വീണ്ടും വിജയമില്ല. ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഷാൾക്കെ കടന്നു പോകുന്നത്. ഇന്ന് ബുണ്ടസ് ലീഗയിൽ നടന്ന മത്സരത്തിൽ ലെവർകൂസനോടും ഷാൽക്കെയ്ക്ക് ജയിക്കാനായില്ല. ഇന്ന് 1-1ന്റെ സമനിലയിലാണ് മത്സരം അവസാനിച്ചത്. ഒരു സെൽഫ് ഗോളാണ് ഷാൾക്കെയെ ഇന്ന് വിജയത്തിൽ നിന്ന് തടഞ്ഞത്.

മത്സരത്തിന്റെ‌ 51ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ കാലിഗുരി ആണ് ഷാൾക്കെയ്ക്ക് ലീഡ് നൽകിയത്. എന്നാൽ 80ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ലെവർകൂസൻ സമനില പിടിച്ചു. തുടർച്ചയായ 13ആം മത്സരത്തിൽ ആണ് ഷാൾക്കെ വിജയമില്ലാതെ മടങ്ങുന്നത്. 1992ലെ വിജയമില്ലാതെ തുടർച്ചയായ 12 മത്സരങ്ങൾ എന്ന മോശം റെക്കോർഡാണ് ഇപ്പോൾ പഴയ കഥ ആയി മാറിയിരിക്കുന്നത്. അവസാന 13 മത്സരത്തിൽ ഏഴിലും ഷാൾക്കെ പരാജയപ്പെട്ടിട്ടുണ്ട്.

Advertisement