ചെൽസിയുടെ സീസൺ വിജയമായിരുന്നെന്ന് സാരി

Staff Reporter

ചെൽസിയിയുടെ ഈ സീസൺ വിജയകരമായ ഒന്നായിരുന്നെന്ന് പരിശീലകൻ മൗറിസിയോ സാരി. പ്രീമിയർ ലീഗ് ടോപ് ഫോർ പോരാട്ടത്തിലെ നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് ചെൽസി പരിശീലകന്റെ പരാമർശം. വിമർശകർ പറയുന്നതുപോലെ ചെൽസിയുടെ സീസൺ മോശമായിരുന്നില്ലെന്നും സാരി പറഞ്ഞു. ലീഗ് ഫൈനലിൽ എത്തിയ ചെൽസി പെനാൽറ്റി ഷൂട്ട്ഔട്ടിലാണ് പരാജയപെട്ടതെന്നും പ്രീമിയർ ലീഗിൽ ടോപ് ഫോർ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സാരി പറഞ്ഞു.

യൂറോപ്പ ലീഗിലും ചെൽസി സെമി ഫൈനലിൽ എത്തിയിട്ടുണ്ടെന്ന് സാരി പറഞ്ഞു. ഈ സീസണിൽ ചെൽസിയുടെ പ്രധാനപ്പെട്ട ലക്ഷ്യമായ ടോപ് ഫോറും യൂറോപ്പ ലീഗ് ഫൈനലും മുൻപിൽ ഉണ്ടെന്നും സാരി പറഞ്ഞു. 2-3 മത്സരങ്ങളിലെ മോശം പരാജയം ഒഴിച്ച് നിർത്തിയാൽ ഈ സീസൺ മികച്ചതായിരുന്നെന്നും സാരി പറഞ്ഞു. ടോപ് ഫോർ യോഗ്യത ഉറപ്പിക്കാൻ നാളെ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഏറ്റുമുട്ടും.