യുവേഫ യൂത്ത് ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ തോൽപ്പിച്ച് ചെൽസി ഫൈനലിൽ

- Advertisement -

യുവേഫയുടെ യൂത്ത് ലീഗിൽ ചെൽസി ഫൈനലിൽ. ഇന്നലെ നടന്ന സെമി ഫൈനലിൽ ബാഴ്സലോണയെ മറികടന്നാണ് ചെൽസി ഫൈനൽ ബർത്ത് ഉറപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ചെൽസിയുടെ വിജയം. നിശ്ചിത സമയത്ത് 2-2 എന്നായിരുന്നു സ്കോർ. ബാഴ്സലോണക്ക് വേണ്ടി ഫാറ്റി ഇരട്ട ഗോളുകൾ നേടി. ചെൽസിക്ക് വേണ്ടി മകോർമിക്കും ബ്രൗണുമാണ് ഗോളുകൾ നേടിയത്. ചാർലി ബ്രൗണിന്റെ ഈ സീസൺ യൂത്ത് ലീഗിലെ 12ആമത്തെ ഗോളായിരുന്നു ഇത്.

പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ചെൽസി വിജയിച്ചത്. ഫൈനലിൽ പോർട്ടോയെ ആണ് ചെൽസി നേരിടുക. ഇന്നലെ തന്നെ നടന്ന മറ്റൊരു സെമിയിൽ ഹോഫൻഹെയിമിനെ മറികടന്നായിരുന്നു പോർട്ടോ ഫൈനലിൽ എത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പോർട്ടോയുടെ വിജയം.

Advertisement