കോവിഡ് പ്രതിസന്ധി; വോൾവ്‌സുമായി മത്സരം മാറ്റിവെക്കാനുള്ള ചെൽസിയുടെ അപേക്ഷ തള്ളി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് നടക്കേണ്ട ചെൽസി – വോൾവ്‌സ് മത്സരം മാറ്റിവെക്കാനുള്ള ചെൽസിയുടെ അപേക്ഷ പ്രീമിയർ ലീഗ് തള്ളി. ചെൽസി ടീമിൽ കൂടുതൽ താരങ്ങൾ കോവിഡ് വൈറസ് ബാധയേറ്റതോടെയാണ് ചെൽസി മത്സരം മാറ്റിവെക്കാൻ അപേക്ഷ നൽകിയത്. എന്നാൽ പ്രീമിയർ ലീഗ് ഇത് നിരസിക്കുകയായിരുന്നു. ചെൽസി നിരയിൽ ഏഴോളം താരങ്ങൾ കോവിഡ് ബാധിതരാണെന്നാണ് റിപ്പോർട്ടുകൾ.

ഈ ആഴ്ച്ചയിൽ പ്രീമിയർ ലീഗിൽ നടക്കേണ്ടിയിരുന്ന 10 മത്സരങ്ങളിൽ 4 എണ്ണം മാത്രമാണ് നേരത്തെ തീരുമാനിച്ച പ്രകാരം നടന്നത്. ഈ ആഴ്ചയിൽ മൊത്തം 6 മത്സരങ്ങൾ പ്രീമിയർ ലീഗ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവച്ചിരുന്നു. വോൾവ്‌സിനെതിരെയുള്ള ചെൽസി ബെഞ്ചിൽ 6 താരങ്ങൾ മാത്രമാണ് ഉള്ളത്. ഇതിൽ 2 പേര് ഗോൾ കീപ്പർമാർ ആണ്. ബെൻ ചിൽവെൽ, ഹഡ്സൺ ഒഡോയ്‌, ടിമോ വെർണർ, ലുകാകു, ജോർഗീനോ, ലോഫ്റ്റസ് ചീക് എന്നിവരെല്ലാം പരിക്കോ കോവിഡ് ബാധ മൂലമോ ടീമിൽ നിന്ന് പുറത്താണ്.