ലംപാർഡിന് കരുത്ത് പകരാൻ മറ്റൊരു യുവ താരം കൂടെ, ഗിൽമോർ ഇനി ചെൽസി സീനിയർ ടീമിൽ

- Advertisement -

ചെൽസി യുവ താരം ബില്ലി ഗിൽമോറിനെ സീനിയർ ടീമിലേക്ക് സ്ഥാന കയറ്റം നൽകി. നിലവിൽ ചെൽസി യുവ ടീമിന്റെ ഭാഗമായിരുന്ന ഗിൽമോർ നേരത്തെ സീനിയർ ടീമിൽ കളിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ താരം സ്ഥിരമായി സീനിയർ ടീമിന്റെ ഭാഗമായി. ഇനി താരത്തിന്റെ താമസവും പരിശീലനവും അടക്കം എല്ലാ കാര്യങ്ങളും ചെൽസി സീനിയർ സ്‌കോഡിന് ഒപ്പമാകും. ചെൽസി ഏറെ പ്രതീക്ഷ പുലർത്തുന്ന മധ്യനിര താരമാണ് ഗിൽമോർ.

സ്കോട്ടിഷ് താരമായ ഗിൽമോർ 2017 ലാണ് ചെൽസിയിൽ എത്തുന്നത്. സ്കോട്ടിഷ് വമ്പന്മാരായ റേഞ്ചേഴ്സിൽ നിന്നാണ് താരം ലണ്ടനിൽ എത്തിയത്. 18 വയസ്സ് മാത്രമുള്ള താരത്തിന് നേരത്തെ തന്നെ ലംപാർഡ് അരങ്ങേറ്റം സമ്മാനിച്ചിരുന്നു. ആഗസ്റ്റ് 31 ന് പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിന് എതിരെയാണ് താരം തന്റെ ആദ്യ ലീഗ് കളി കളിച്ചത്. മധ്യനിരയിൽ മികച്ച കളി പുറത്തെടുക്കുന്ന താരം മികച്ച പാസുകൾ നൽകുന്നതിൽ പ്രശസ്തനാണ്. ജനുവരിയിൽ പുതിയ സൈനിങ് ഒന്നും നടക്കാതെ വന്നതോടെയാണ് ലംപാർഡ് താരത്തിന് പ്രമോഷൻ നൽകിയത്.

Advertisement