തുവ്വൂരിൽ സബാൻ കോട്ടക്കലിന് വമ്പൻ വിജയം

- Advertisement -

സബാൻ കോട്ടക്കൽ തുവ്വൂർ അഖിലേന്ത്യാ സെവൻസിലെ തങ്ങളിടെ കുതിപ്പ് തുടരുന്നു. ഇന്ന് തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ നടന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവിനെ വൻ സ്കോറിനാണ് സബാൻ കോട്ടക്കൽ കീഴ്പ്പെടുത്തിയത്. മറുപടിയില്ലാത്ത നാലു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. സബാന്റെ തുടർച്ചയായ നാലാം വിജയമാണിത്. നേരത്തെ നിലമ്പൂരിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ എ വൈ സി ഉച്ചാരക്കടവ് സബാൻ കോട്ടക്കലിനെ പരാജയപ്പെടുത്തിയിരുന്നു.

നാളെ തുവ്വൂരിൽ ഉഷാ തൃശ്ശൂർ റോയൽ ട്രാവൽസ് കോഴിക്കോടിനെ നേരിടും.

Advertisement