പ്രീസീസണിൽ ചെൽസിക്ക് വിജയ തുടക്കം

Img 20220717 095557

ഇംഗ്ലീഷ് ക്ലബായ ചെൽസി അവരുടെ പ്രീസീസൺ വിജയത്തോടെ ആരംഭിച്ചു. ഇന്ന് ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ ക്ലബ് അമേരിക്കയെ നേരിട്ട ചെൽസി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയിൽ ആണ് കളിയിലെ ഗോളുകൾ എല്ലാം പിറന്നത്. 55ആം മിനുട്ടിലെ വെർണറിന്റെ സ്ട്രൈക്ക് ചെൽസിക്ക് ലീഡ് നൽകി.

അറുപതാം മിനുട്ടിൽ റീസ് ജെയിംസ് വഴങ്ങിയ സെൽഫ് ഗോൾ കളി 1-1 എന്നാക്കി. പിന്നീട് 83ആം മിനുട്ടിലാണ് വിജയ ഗോൾ വന്നത്. മേസൺ മൗണ്ട് ആയിരുന്നു വിജയ ഗോൾ നേടിയത്. ചെൽസിയുടെ പുതിയ സൈനിംഗുകൾ ഇന്ന് ചെൽസിക്ക് ഒപ്പം ഉണ്ടായിരുന്നില്ല‌. ഇനി ജൂലൈ 21ആം തീയതി ചാർലറ്റിനെ ആകും ചെൽസി നേരിടുക.