പോർട്ടോ യുവതാരത്തെ അയക്‌സ് ടീമിൽ എത്തിക്കും

എഫ്സി പോർട്ടോയുടെ മുന്നേറ്റ താരം ഫ്രാൻസിസ്കോ കോൻസെസാവോയെ ടീമിൽ എത്തിക്കാൻ അയാക്‌സ്. താരത്തിന്റെ അഞ്ച് മില്യൺ യൂറോയുടെ റിലീസ് ക്ലോസ് നൽകാൻ അയാക്‌സ് സന്നദ്ധത അറിയിച്ചു. അഞ്ചു വർഷത്തെ കരാറിൽ ആവും പോർച്ചുഗീസ് താരത്തെ ഡച്ച് ടീം തങ്ങളുടെ കൂടാരത്തിൽ എത്തിക്കുക.

പത്തൊൻപതുകാരനായ പോർച്ചുഗീസ് താരം മുപ്പത്തിയൊൻപത് മത്സരങ്ങൾ പോർട്ടോക്കായി ഇറങ്ങി. രണ്ടു ഗോളുകളും സ്വന്തം പേരിൽ കുറിച്ചു. പോർച്ചുഗലിന് വേണ്ടി ദേശിയ തലത്തിൽ വിവിധ യൂത്ത് ടീമുകൾക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്. സീനിയർ തലത്തിൽ ദേശിയ ടീമിന്റെ കുപ്പായം അണിഞ്ഞിട്ടില്ല. പോർച്ചുഗലിന്റെ അടുത്ത തലമുറയിലെ മികച്ച വാഗ്ദാനങ്ങളിൽ ഒരാളായി കണക്കാക്കുന്ന താരമാണ് ഫ്രാൻസിസ്കോ കോൻസെസാവോ. എഫ്സി പോർട്ടോയുടെ കോച്ച് സെർജിയോ കോൻസെസാവോയുടെ മകൻ കൂടിയാണ്.