വീണ്ടും ഗോളുമായി ഗബ്രിയേൽ ജീസുസ് ഒപ്പം സാകയും, പ്രീസീസൺ മത്സരത്തിൽ എവർട്ടണെ വീഴ്ത്തി ആഴ്‌സണൽ

Wasim Akram

Screenshot 20220717 102139 01
Download the Fanport app now!
Appstore Badge
Google Play Badge 1

അമേരിക്കയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ മികവ് തുടർന്ന് ആഴ്‌സണൽ. എവർട്ടണെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മൈക്കിൾ ആർട്ടെറ്റയുടെ ടീം ഇന്ന് തോൽപ്പിച്ചത്. തന്റെ ആഴ്‌സണൽ അരങ്ങേറ്റത്തിൽ ഇരട്ട ഗോളുകളും ആയി തിളങ്ങിയ ഗബ്രിയേൽ ജീസുസ് ഇന്നും ഗോൾ കണ്ടത്തി. മത്സരത്തിന്റെ 33 മത്തെ മിനിറ്റിൽ സെഡ്രിക്കിന്റെ കോർണറിൽ നിന്നു ലഭിച്ച പന്തിൽ അതുഗ്രൻ വലത് കാലൻ അടിയിലൂടെ ഗബ്രിയേൽ ജീസുസ് ഗോൾ കണ്ടത്തുക ആയിരുന്നു.

Img 20220717 Wa0027
Img 20220717 Wa0025

മൂന്ന് മിനിറ്റിനുള്ളിൽ ആഴ്‌സണൽ രണ്ടാം ഗോളും കണ്ടത്തി. ഇത്തവണ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പാസിൽ നിന്നു ബുകയോ സാക വലത് കാലൻ അടിയിലൂടെ ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. ആഴ്‌സണലിന് ആയി തന്റെ രണ്ടാം അരങ്ങേറ്റം ഫ്രഞ്ച് പ്രതിരോധ താരം വില്യം സാലിബ ഇന്ന് നടത്തുകയും ചെയ്തു. അമേരിക്കൻ താരം മാറ്റ് ടർണർ ആയിരുന്നു ആഴ്‌സണൽ വല കാത്തത്. ഇനി ചെൽസിയോട് അടക്കം ആഴ്‌സണലിന് അമേരിക്കയിൽ മത്സരങ്ങൾ ഉണ്ട്.