ഇന്നലെ എവർട്ടണ് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചെൽസിക്ക് ഒരു പെനാൾട്ടി ലഭിച്ചപ്പോൾ ആ പെനാൾട്ടി എടുക്കാനായി താരങ്ങൾ അടികൂടിയിരുന്നു. പാൽമർ ആയിരുന്നു ചെൽസിയുടെ പെനാൾട്ടി ടേക്കർ. എന്നാൽ പാൽമറിന് നൽകാതെ ജാക്സണും മദുവെകെയും ആ പെനാൾട്ടി അടിക്കാനായി പ്രശ്നങ്ങൾ ഉണ്ടാക്കി. അവസാനം ഇരുവരെയും തള്ളി മാറ്റിയാണ് പാൽമർ പെനാൾട്ടി അടിച്ച് ലക്ഷ്യത്തിൽ എത്തിച്ചത്. ഈ സംഭവങ്ങൾ നാണക്കേടാണ് എന്ന് ചെൽസി പരിശീലകൻ പോചറ്റിനോ മത്സര ശേഷം പറഞ്ഞു.
“ഇത് നാണക്കേടാണ്, ഞങ്ങൾ കളിക്കാരോട് ഇങ്ങനെ പെരുമാറാൻ പറ്റില്ല എന്ന് പറഞ്ഞു. ഇത്തരത്തിലുള്ള പെരുമാറ്റം ഇനി അംഗീകരിക്കിഅ എന്നും ഇത് അവസാന വാണിംഗ് ആണെന്നും ഞാൻ അവരോട് പറഞ്ഞു.” പോചറ്റിനോ പറഞ്ഞു.
“ഇത് തമാശയല്ല. വലിയ കാര്യങ്ങൾക്കായി പോരാടുന്ന ഒരു മികച്ച ടീമായി മാറണമെങ്കിൽ ഇത് നടക്കാൻ പാടില്ല. പാൽമർ ആണ് പെനാൾട്ടി ടേക്കർ. മറ്റൊരു കളിക്കാരന് പന്ത് നൽകണമെങ്കിൽ അദ്ദേഹത്തിന് നൽകാം.” പോചറ്റിനോ പറഞ്ഞു.