ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ ഉടമയായ റോമൻ അബ്രാമോവിചിന് വിഷബാധ. ക്വിവിൽ ഉക്രൈൻ- റഷ്യ സമാധാന ചർച്ചയിൽ പങ്കെടുക്കവെയാണ് വിഷബാധ ഏറ്റത്.
ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് റോമനും സമാധാന ചർച്ചയിൽ പങ്കെടുത്തവർക്കും നേരെ രാസായുധ അക്രമണം നടന്നു എന്നാണ് സംശയിക്കുന്നത്. മാർച്ച് മൂന്നിന് നടന്ന സമാധാന ചർച്ചയിലാണ് റോമൻ അബ്രമോവിചിനും മറ്റ് രണ്ട് പേർക്കും വിഷ്ബാധ ഏറ്റത്.
ഏറെ വൈകിയ ചർച്ചകൾക്ക് ശേഷം ഹോട്ടൽ മുറിയിലേക്ക് പിരിഞ്ഞ റോമനും സംഘത്തിനും കണ്ണുകൾ ചുവക്കുക,മുഖത്തേയും കൈകളിലേയും തൊലി ഇളകുക എന്നീ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് രാസായുധ അക്രമണം നടന്നതായി സംശയിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുട്ടിന്റെ അടുത്ത അനുയായിയാണ് ചെൽസി ഉടമസ്ഥനായ റോമൻ അബ്രമോവിച്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ റോമന് പങ്കുണ്ട് എന്നും റോമന്റെ കമ്പനികൾ റഷ്യക്ക് ആയുധം നൽകുന്നത് എന്നും ആരോപിച്ച് റോമന്റെ മേൽ ബ്രിട്ടൺ ഉപരോധം ഏർപ്പെടുത്തിയിരുന്നു. റോമൻ അബ്രമോവിചിന്റെ ബ്രിട്ടണിലെ സ്വത്തുക്കൾ ഒക്കെ തൽക്കാലം മരവിപ്പിക്കാനും ബ്രിട്ടൺ ഉത്തരവിട്ടിരുന്നു.